ആങ്ങമൂഴി: എസ്. എൻ. ഡി. പി യോഗം 1503 ആങ്ങമൂഴി ശാഖയുടെ 56, 57, 58 -ാമത് (2019, 2020, 2021) വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10ന് ശ്രീനാരായണ സാംസ്‌കാരിക നിലയത്തിൽ ശാഖായോഗം പ്രസിഡന്റ് ടി. എൻ. രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടും. റാന്നി യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്യും. ശാഖായോഗം വൈസ് പ്രസിഡന്റ് സി. ഡി. പ്രസാദ് സ്വാഗതം പറയും.