പത്തനംതിട്ട: ഉണ്ണിക്കണ്ണന്റെ പിറന്നാളാഘോഷങ്ങൾക്ക് നാടൊരുങ്ങി. ഗ്രാമ, നഗരങ്ങളെ അമ്പാടിയാക്കി ഇന്ന് വർണാഭമായ ശോഭായാത്രകൾ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടക്കും. ശ്രീകൃഷ്ണകഥയെ ആസ്പദമാക്കിയുള്ള ദൃശ്യങ്ങൾ, കലാപരിപാടികൾ, വാദ്യഘോഷങ്ങൾ തുടങ്ങിയവ ശോഭായാത്രയുടെ ഭാഗമായി നടക്കും. രാവിലെ ക്ഷേത്രങ്ങളിലും വീടുകളിലും ഗോപൂജ നടക്കും.
പത്തനംതിട്ട നഗരത്തിലെ ശോഭായാത്രകൾ വൈകിട്ട് നാലിന് ജില്ലാ സ്റ്റേഡിയത്തിൽ സംഗമിക്കും. മഹാശോഭായാത്ര കാർട്ടൂണിസ്റ്റ് ജിതേഷ് ഉദ്ഘാടനം ചെയ്യും.