1
കോട്ടങ്ങലിൽനടന്ന കർഷക ദിനാചരണം എംഎൽഎ അഡ്വ. പ്രമോദ് നാരായണൻഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി : കോട്ടാങ്ങൽ പഞ്ചായത്തും, കോട്ടാങ്ങൽ കൃഷി ഭവന്റയുംസംയുക്‌ത ആഭിമുഖ്യത്തിൽ നടന്ന കർഷക ദിനാചരണം റാന്നി എം.എൽ.എ പ്രമോദ് നാരായൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ മികച്ച കർഷകരെ ആദരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജിജിമോൾ പി.കുര്യൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീലാബീവി, അംഗങ്ങളായ കെ.ആർ കരുണാകരൻ,ജോളി ജോസഫ് ,അഞ്ചു സദാനന്ദൻ,അഖിൽ എസ്.നായർ, അജ്‌ഞലി കെ.പി, നീന മാത്യു, തേജസ് കുമ്പുളുവേലി, വിജയമ്മസി.ആർ, വായ്പൂര് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഒ.കെ അഹമ്മദ്, കുടുംബശ്രീ ചെയർപേഴ്സൺ സിന്ധു സാംകുട്ടി, സീനിയർ കൃഷി അസിസ്റ്റന്റ് റാണി കെ.ആർ, സുമൻ എന്നിവർ സംസാരിച്ചു. കുടുംബശ്രീ പ്രവർത്തകർ , അങ്കണവാടി ടീച്ചേഴ്സ് , എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ, ആശാ പ്രവർത്തകർ , കർമ്മസേനാ അംഗങ്ങൾ , കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു.