ചെങ്ങന്നൂർ: ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങൾക്ക് മുന്നോടിയായി ശ്രീകൃഷ്ണ നൃത്തോത്സവ സന്ധ്യ അരങ്ങേറി. മുളക്കുഴ ശ്രീദുർഗാ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കാണിയ്ക്കമണ്ഡപം കവലയിൽ നടത്തിയ നൃത്തോത്സവ സന്ധ്യ ബാലഗോകുലം ആലപ്പുഴ മേഖല അദ്ധ്യക്ഷൻ എൻ. സതീഷ് ഉദ്ഘാടനം ചെയ്തു. ആഘോഷ സമിതി അദ്ധ്യക്ഷൻ ശിവൻപിള്ള പുലിപ്ര അദ്ധ്യക്ഷനായി. നാരായണീയ സുകൃതം രമാദേവി അന്തർജനത്തെ ബാലഗോകുലം ആദരിച്ചു. ബാലഗോകുലം രക്ഷാധികാരി പ്രൊഫ.എൻ.എസ്.നമ്പൂതിരി, പി.ജി. പ്രിജിലിയ, എച്ച്.ഹരിത,അനീഷ് മുളക്കുഴ, എസ്. അഭിജിത്ത്, ശ്രീകുമാർ വള്ളിയിൽ,കെ.ജി.ഷാജി, മനു കുഴിപൊയ്ക എന്നിവർ സംസാരിച്ചു.