ചെങ്ങന്നൂർ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി കേരള ഫോക് ലോർ അക്കാഡമി, അമ്മ മലയാളം സാംസ്‌കാരിക സംഘടനയുമായി സഹകരിച്ച് സാംസ്‌കാരിക സമ്മേളനവും മുടിയേറ്റ് സന്ധ്യയും നടത്തി. സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫോക് ലോർ അക്കാഡമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.വിനീത് മാത്തൂർ വിഷയാവതരണം നടത്തി. അമ്മ മലയാളം സാംസ്‌കാരിക സമിതി പ്രസിഡന്റ് സുരേഷ് മത്തായി, ഡോ. ജോൺസൺ ബേബി, ഡോ. റോയി ഫിലിപ്പ്, ഡോ. ബിജി എബ്രഹാം, പി.വി. ലൗലിൻ എന്നിവർ പ്രസംഗിച്ചു. ഡോ. ബിന്ദു പാഴൂരിന്റെ നേതൃത്വത്തിൽ എറണാകുളം പാഴൂർ ഗുരുകുലം മുടിയേറ്റ് സന്ധ്യ നടത്തി.