vanitha-sangam
എസ്.എന്‍.ഡി.പി. യോഗം വനിതാസംഘം ചെങ്ങന്നൂര്‍ യൂണിയന്റെ ആഭിമുഖ്യത്തിലുള്ള കര്‍ഷകദിനാചരണം എസ്.എന്‍.ഡി.പി.യോഗം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്യുന്നു. യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗം, വൈദികയോഗം ജോ.സെക്രട്ടറി സതീഷ് ബാബു, യൂണിയന്‍ അഡ്.കമ്മറ്റി അംഗം ജയപ്രകാശ് തൊട്ടാവാടി, വനിതാസംഘം യൂണിയന്‍ സെക്രട്ടറി റീന അനില്‍, വൈസ് പ്രസിഡന്റ് ശ്രീകുമാരി ഷാജി, യൂണിയന്‍ ചെയര്‍മാന്‍ അനില്‍ അമ്പാടി, യൂണിയന്‍ അഡ്.കമ്മറ്റി അംഗങ്ങളായ എസ്.ദേവരാജന്‍, കെ.ആര്‍.മോഹനന്‍, കോഡിനേറ്റര്‍ ശ്രീകല സന്തോഷ്, യൂണിയന്‍ വനിതാസംഘം എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം ലതിക പ്രസാദ്, കേന്ദ്രസമിതി പ്രതിനിധി ശോഭന രാജേന്ദ്രന്‍, യൂണിയന്‍ വനിതാസംഘം എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ സൗദാമിനി, ശാലിനി ബിജു എന്നിവര്‍ സമീപം

ചെങ്ങന്നൂർ: എസ്.എന്‍.ഡി.പി. യോഗം വനിതാസംഘം ചെങ്ങന്നൂര്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ മികച്ച വനിതാ കർഷകരെ ആദരിച്ചു. വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഡി.പി.യോഗം 1546 -ാം ആലാ വടക്ക് ശാഖാംഗം സിന്ധു പ്രകാശ്, 1848 -ാം തുരുത്തിമേല്‍ ശാഖാംഗം പത്മാവതി, 2862 -ാംചെറുവല്ലൂര്‍ ശാഖാംഗം ഗീതാ ശശിധരന്‍, 3469 -ാം ചെറിയനാട് കിഴക്ക് ശാഖാംഗം ഉഷാ കുട്ടന്‍, 6189 -ാം പുലിയൂര്‍ വടക്ക് ശാഖാംഗം രാജമ്മ എന്നിവർക്ക് കാഷ് അവാര്‍ഡും പുരസ്‌കാരങ്ങളും നൽകി ആദരിച്ചു. വനിതാസംഘം യൂണിയന്‍ വൈസ് പ്രസിഡന്റ് ശ്രീകുമാരി ഷാജി അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ ചെയര്‍മാന്‍ അനില്‍ അമ്പാടി മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം കേന്ദ്രസമിതി നടത്തിയ കലോത്സവത്തില്‍ വിജയികളായവരെ യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗം ആദരിച്ചു. യൂണിയന്‍ അഡ്.കമ്മിറ്റി അംഗങ്ങളായ കെ.ആര്‍.മോഹനന്‍, എസ്.ദേവരാജന്‍, ബി.ജയപ്രകാശ് തൊട്ടാവാടി, വൈദികയോഗം പ്രസിഡന്റ് സൈജു പി.സോമന്‍, സെക്രട്ടറി ജയദേവന്‍, വനിതാസംഘം യൂണിയന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ശാലിനി ബിജു, സൗദാമിനി, ലതികപ്രസാദ്, കേന്ദ്രസമിതി പ്രതിനിധി ശോഭനാ രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ വനിതാസംഘം സെക്രട്ടറി റീന അനില്‍ സ്വാഗതവും കോഡിനേറ്റര്‍ ശ്രീകല സന്തോഷ് കൃതജ്ഞതയും പറഞ്ഞു. വിവിധ ശാഖകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 62 വനിതാകര്‍ഷകരെയും യോഗത്തില്‍ ആദരിച്ചു.