ചെങ്ങന്നൂർ: ട്രാൻസ്‌പോർട്ട് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു. ശമ്പളപരിഷ്‌കരണം പെൻഷൻകാർക്കും ബാധകമാകണമെന്നു യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജോസ് വേങ്ങൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.എ. സത്താർ, ജില്ലാ പ്രസിഡന്റ് പി.എം.രവീന്ദ്രൻ, ഡി.വിജയകുമാർ, വി.കെ.രാജേന്ദ്രൻ, ഷിബുരാജൻ, കല്ലാർ മദനൻ, ഭാനു ദേവൻനായർ, സണ്ണി പി. തോമസ് എന്നിവർ പ്രസംഗിച്ചു.