കോന്നി: കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം കർഷക ദിനം ആചരിച്ചു. ഗ്രാമത്തിലെ മികച്ച കർഷകനായ തുളസീധരപ്പണിക്കരെയും കലാകാരൻ കടലമ്മ ബാബുവിനെയും അദ്ധ്യാപകനായ ലാൽ വർഗീസിനെയും ആദരിച്ചു. അദ്ധ്യാപിക ജമീല കർഷക ദിന സന്ദേശം നൽകി.