ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ ഹ്യൂമൻ റിസോഴ്‌സസ് സെന്ററിന്റെ നേതൃത്വത്തിൽ എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്കായി രാമായണ പ്രശ്‌നോത്തരി നടത്തി. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എൻ. സുകുമാരപണിക്കർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ബി.പ്രഭ അദ്ധ്യക്ഷത വഹിച്ചു.ഡോ. പ്രദീപ് ഇറവങ്കര പ്രശ്‌നോത്തരി നയിച്ചു. യൂണിയൻ സെക്രട്ടറി ബി.കെ.മോഹൻദാസ്,ടി.ഡി. ഗോപാലകൃഷ്ണൻ നായർ, സജീവൻ, രമേഷ് ചന്ദ്രൻപിളള, കൃഷ്ണകുമാർ, ഉളനാട് ഹരികുമാർ,സുരേഷ് ബാബു, പ്രദീപ് എന്നിവർ പ്രസംഗിച്ചു.