ചെങ്ങന്നൂർ: കേരള ഹിന്ദു മതപാഠശാല അദ്ധ്യാപക പരിഷത്തിന്റെ രാമായണ മാസാചരണ സമാപന സമ്മേളനം ചെങ്ങന്നൂർ വണ്ടിമല ദേവസ്ഥാനത്ത് സംസ്ഥാന പ്രസിഡന്റ് വി.കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. വണ്ടിമല ദേവസ്ഥാനം പ്രസിഡന്റ് ടി.സി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഭാഗവത ആചാര്യൻ പള്ളിക്കൽ സുനിൽ രാമായണ സന്ദേശം നൽകി. പി.ആർ. ബാലചന്ദ്രൻ നായർ, മനു കൃഷ്ണൻ, എസ്.വി.പസാദ്, സരസം ഗോപാലൻ, കുടമാളൂർ രാധാകൃഷ്ണൻ, ശ്രീലേഖ പെരിങ്ങനാട്, എ.എസ്. കൃഷ്ണകുമാർ, കെ.സിതുളസി, ഗിരിജ വിഘ്‌നേശ്വരം എന്നിവർ പ്രസംഗിച്ചു.