പന്തളം: മുട്ടാർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വൈസ് പ്രസിഡന്റ് നുജുമുദ്ദീന്റെ അദ്ധ്യക്ഷതയിൽ രക്ഷാധികാരി അബ്ദുൽസലാം പതാക ഉയർത്തി..റഹിം റാവുത്തർ , തോമസ് കുഞ്ഞുട്ടി, ഹസീന നിയാസ്, ജോസ് ഡാനിയേൽ, മധു കുമാർ നായർ, ജനാർദ്ദനൻ, മുഹമ്മദ് ഷാ, ഗീവർഗീസ് സാം , പ്രൊഫ. അബ്ദുറഹ്മാൻ, ഷുക്കൂർ ,സാബു റാവുത്തർ, അഹമ്മദ് കബീർ , ഡോ.ഹക്കീം, നിഷ ഷാജി, സക്കീന, സുനി ശാമുവേൽ കുട്ടി , ലില്ലിക്കുട്ടി, സുനിത, ലിസി തുടങ്ങിയവർ പങ്കെടുത്തു.
പന്തളം: കെ.പി.സി.സി. ന്യൂനപക്ഷ വകുപ്പ് പത്തനംതിട്ട ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം നടത്തി . ജില്ലാ ചെയർമാൻ അഡ്വ.ഷാജികുളനട ഉദ്ഘാടനം ചെയ്തു . സലീം പെരുനാട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. റ്റി.എച്ച്. സിറാജുദീൻ, ആനി ജേക്കബ്,സൽമസാബു, അബ്ദുൾദുൾകലാം ആസാദ്, ജോർജ് ജോസഫ് , ജമീല മുഹമ്മദ്, ഷാനവാസ്, ഐവാൻ വകയാർ, നാസർ പഴകുളം , ഫാത്തിമ എസ്. കാട്ടൂർ അഷറഫ്, സോളമൻ വരവുകാലായിൽ , സീനത്ത് ഇസ്മായിൽ, ഏലീയാമ്മ ഏബ്രഹാം,, കെ.പി. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
പന്തളം: പൂഴിക്കാട് ഗവ.യു.പി സ്‌കൂളിൽ വാർഡ് കൗൺസിലർ അഡ്വ.രാധാകൃഷ്ണൻ പതാക ഉയർത്തി. പന്തളം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ റ്റി.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുൻ പ്രഥമാദ്ധ്യാപകൻ ടി.ജി ഗോപിനാഥൻ പിള്ള, രമേശ് നാരായണൻ , വാഹിദ് സുരേഷ് അരുവിക്കര , സുജ കെ ജി, അമ്പിളി എന്നിവർ പ്രസംഗിച്ചു.