പത്തനംതിട്ട : സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാമത് വാർഷികവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. മാനേജർ എൻ. മനോജ് ദേശീയ പതാക ഉയർത്തി. പി.ടി.എ.പ്രസിഡന്റ് മനോജ് പുളിവേലിൽ യോഗത്തിൽ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. കോന്നി എസ്.എച്ച്.ഒ. രതീഷ്. ആർ. മുഖ്യപ്രഭാഷണം നടത്തി. സിന്ധു സന്തോഷ്, എൻ.മനോജ്, ഇ. ടി. ഷിനി , കെ.എസ്. ലീന , കെ.എസ്. ശശികുമാർ , എസ്. സന്തോഷ് കുമാർ, ആർ. ശ്രീകുമാർ , മാത്യൂസൺ പി. തോമസ് എന്നിവർ പങ്കെടുത്തു.