കോന്നി: തോട്ടിലെ വെള്ളത്തിന് വെളുപ്പ് നിറം കണ്ടത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. ആവോലിക്കുഴിയിൽ നിന്ന് അതുമ്പുംകുളം വഴി ചെങ്ങറ തോട്ടത്തിലേക്ക് വരുന്ന തോട്ടിലെ വെള്ളമാണ് വെള്ള നിറത്തിൽ കാണപ്പെട്ടത്. ഇന്നലെ രാവിലെ മുതലാണ് മണിക്കൂറുകളോളം വെള്ളം വെള്ള നിറത്തിൽ ഒഴുകിയത്.