തുമ്പമൺ :തുമ്പമൺ താഴം ടാഗോർ ലൈബ്രറിയിൽ സ്വാതന്ത്ര്യ ദിനാഘോഷം ഗ്രാമ പഞ്ചായത്ത് അംഗം അഡ്വ. വി. ബി. സുജിത്ത് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എ. പൊടിയൻ അദ്ധ്യക്ഷത വഹിച്ചു. എസ്. എസ്. കെ. ജില്ലാ കോർഡിനേറ്റർ ഡോ. ലെജു. പി. തോമസ് മുഖ്യപ്രഭാഷണം നടത്തി. കെ. വി. ഗോപാലകൃഷ്ണ കുറുപ്പ്, ശിവാനി,അനിസിയ തുടങ്ങിയവർ പങ്കെടുത്തു.
പന്തളം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പ്രസിഡന്റ് അഡ്വ.എസ്. കെ. വിക്രമൻ ഉണ്ണിത്താൻ ദേശീയ പതാക ഉയർത്തി. നഗരസഭാ വൈസ് ചെയർപേഴ്‌സൺ യു.രമ്യ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രാധവിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ പ്രഭാഷണം നടത്തി. ഗോപിനാഥൻ നായർ കെ.ജി, കെ.എൻ.ജി. നായർ, പന്തളം രാജു, കെ.ആർ. ശശിധരൻ നായർ, പി.ജി. രാജൻബാബു, ബിനേഷ്‌കുമാർ,സന്തോഷ്.ആർ,സുരേഷ് ബി, രാജശേഖരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.