കുരമ്പാല : മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡന്റ് എം . മനോജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് മണ്ണിൽ രാഘവൻ പതാകയുയർത്തി. ജോർജ് തങ്കച്ചൻ , വല്ലാറ്റൂർ വാസുദേവൻ പിള്ള , ശിവാനന്ദൻ , രാജശേഖരൻ പിള്ള, ബിനു കുളങ്ങര, സാജൻ, ജോർജ് , ജോൺസൺ, സുമ രാജശേഖരൻ ,ഷാജി ജോസ് മുരളീധരക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു.