elanthoor

പത്തനംതിട്ട : ഇലന്തൂർ സീപാസ് കോളേജ് ഒഫ് ടീച്ചർ എഡ്യുക്കേഷനിലെ കോളേജ് യൂണിയൻ ഉദ്ഘാടനം മുൻ എം.എൽ.എ കെ.ജെ തോമസ് നിർവഹിച്ചു. യൂണിയൻ ചെയർമാൻ ജെറിൻ ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഇലന്തൂർ ഇ.എം.എസ് ഹോസ്പിറ്റൽ ചെയർമാൻ പ്രൊഫ.ടി.കെ .ജി.നായർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ അഡ്വൈസർ ശ്രീകുമാർ.എസ്, പ്രിൻസിപ്പൽ ഡോ.സാറാമ്മ ജോയ്, പി.ടി.എ പ്രസിഡന്റ് സുമ വർഗീസ്, സ്റ്റാഫ് സെക്രട്ടറി സുലോചന.ആർ, മുൻ കോളേജ് യൂണിയൻ ചെയർമാൻ അഭിജിത്ത് എൻ.വിജയൻ, യൂണിയൻ ജനറൽ സെക്രട്ടറി ഹലീമ ഫക്രുദീൻ എന്നിവർ സംസാരിച്ചു. കലോത്സവ വിജയികൾക്കുള്ള അനുമോദനവും നടന്നു.