
പന്തളം : പന്തളം മുനിസിപ്പാലിറ്റിയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷകദിനാചാരണം നടത്തി. വൈസ് ചെയർപേഴ്‌സൺ യു.രമ്യയുടെ അദ്ധ്യക്ഷതയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സീന, അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താൻ, ആത്മ പ്രൊജക്ട് ഡയറക്ടർ സാറ ടി. ജോൺ, ആത്മ ഡെപ്യൂട്ടി ഡയറക്ടർ ബ്രിൻസി മാണി, അസിസ്റ്റന്റ് ഡയറക്ടർ ശ്രീജ ആർ.എസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ശോഭന കുമാരി, കെ.ആർ.രവി, ചന്ദ്രശേഖരക്കുറുപ്പ്, കൃഷി ഓഫീസർ സൗമ്യശേഖർ, ബിജുകുമാർ, കാർഷിക വികസന സമിതി അംഗങ്ങൾ, വാർഡ് കൗൺസിലർമാർ എന്നിവർ സംസാരിച്ചു.