ചെങ്ങന്നൂർ: അജ്ഞാതനെ കിണറിന്റെ കപ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗവ.ഐ.ടി. ഐ ജംഗ്ഷന് സമീപം ചരിവുപുരയിടത്തിൽ വീട്ടുമുറ്റത്തെ കിണറിന്റെ കപ്പിയിലാണ് കയർ കഴുത്തിൽ കുരുക്കി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്നലെ പുലർച്ചെ വീട്ടുകാർ വെള്ളമെടുക്കാൻ കിണറിനരികിൽ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. 60 വയസ് തോന്നിക്കുന്ന ഇയാൾക്ക് ഇരുനിറമാണ്. 168 സെന്റീമീറ്റർ ഉയരം. ഇടതു കൈത്തണ്ടിൽ വലിയ കറുത്ത മറുകുണ്ട്. ആഷ് കളറിൽ ഇളം പച്ചവരയൻ ഷർട്ടും ആഷ് കളർ പാന്റുമാണ് വേഷം. ചെങ്ങന്നൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.