പത്തനംതിട്ട : വള്ളിക്കോട് സർവീസ് സഹകരണ ബാങ്കിന്റെ മായാലിൽ ബ്രാഞ്ചിന് വേണ്ടി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം കെ.യു ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.ജെ അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ ലാഭവിഹിത വിതരണം നടത്തി. പത്തനംതിട്ട സഹകരണ സംഘം ജോ. രജിസ്ട്രാർ എം.പി ഹിരൺ ഇൻസെന്റീവിന്റെ വിതരണ ഉദ്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രസന്നരാജൻ, കെ.ആർ പ്രമോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. ഗീതാകുമാരി , ജി. ലക്ഷ്മി, ജെ. ജയശ്രീ, ജി. സുഭാഷ്, ലിസി ജോൺസൺ, എം.വി ജോസ്, ബാങ്ക് വൈസ് പ്രസിഡന്റ് ഡി. ഉല്ലാസ് കുമാർ, സെക്രട്ടറി പി.ജി ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.