അടൂർ : പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കർഷകസെമിനാറും, മികച്ച കർഷകരെ ആദരിക്കൽ ചടങ്ങും നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് എസ്.മീരാസാഹിബ് ഉദ്ഘാടനം ചെയ്തു . ബിജു പനിച്ചവിള അദ്ധ്യക്ഷത വഹിച്ചു . കൃഷി അസിസ്റ്റന്റ് എസ്. നിസുമുദീൻ ക്ളാസെടുത്തു. പഴകുളം ആന്റണി, അൻവർഷാ, ഹരികൃഷ്ണൻ, ഷമീർ, എന്നിവർ പ്രസംഗിച്ചു. മികച്ച കർഷകരായ കറുത്തകുഞ്ഞ്, സജി പൊടിയൻ, സോമൻ, രാജമ്മ നൂറുദീൻ, അബ്ദുൽ അസീസ്, എന്നിവരെ പള്ളിക്കൽ ഗ്രാമ പഞ്ചായത്തു മെമ്പർ സാജിത റഷീദ് ആദരിച്ചു