anusmaranam
കോൺഗ്രസ് നെടുമ്പ്രം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നെടുമ്പ്രം ഗോപി അനുശോചനയോഗത്തിൽ ആന്റോ ആന്റണി എം.പി.പ്രസംഗിക്കുന്നു

തിരുവല്ല: ജീവിതത്തിന്റെ സായാഹ്നത്തിലും കലയും പൊതുരംഗവും ഏറെ ഇഷ്ടപ്പെട്ട നെടുമ്പ്രം ഗോപിയുടെ വിയോഗത്തിലൂടെ അഭ്രപാളിയിൽ ഗ്രാമീണ നൈർമല്യം പങ്കുവച്ച കലാകാരനെയാണ് നഷ്ടമായതെന്ന് ആന്റോ ആന്റണി എം.പി. പറഞ്ഞു.കോൺഗ്രസ് നെടുമ്പ്രം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നെടുമ്പ്രം ഗോപി അനുശോചന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. അഭിനയിക്കുമ്പോൾ മരിക്കണമെന്ന് ആഗ്രഹിച്ച തികഞ്ഞ കലാകാരനാണ് നെടുമ്പ്രം ഗോപിയെന്ന് സംവിധായകൻ ബ്ലസി പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനു കുര്യൻ അദ്ധ്യക്ഷത വഹിച്ചു.നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി,വൈസ് പ്രസിഡന്റ് സൈലെഷ് മങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം വിശാഖ് വെൺപാല, ഡി.സി.സി. ജനറൽസെക്രട്ടറി സതീഷ് ചാത്തങ്കരി,ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ, പഞ്ചായത്ത് അംഗങ്ങളായ ജിജോ ചെറിയാൻ,ഗ്രേസി അലക്സാണ്ടർ, പി.എസ്.മുരളീധരൻനായർ, എ.പ്രദീപ് കുമാർ, അനിൽ സി.ഉഷസ്, രമേശ് ബാബു, ജോൺസൺ വെൺപാല എന്നിവർ പ്രസംഗിച്ചു.