 
മല്ലപ്പള്ളി : എഴുമറ്റൂർ വില്ലേജിൽ 25 വർഷമായി ജന്മാഷ്ടമിക്ക് കുട്ടികളെ പുരാണ വേഷമൊരുക്കി ദമ്പതികൾ. എഴുമറ്റൂർ കൊല്ലരുവേലിൽ മോഹനനും ഭാര്യ ഗീതാ മോഹനനുമാണ് ശോഭായാത്രകളെ വർണാഭമാക്കുന്നതിന്റെ അണിയറിയിലുള്ളത്. മുംബയ് അന്തേരിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന ഇവർ എല്ലാ ജന്മാഷ്ടമി നാളിലും സ്വദേശമായ എഴുമറ്റൂരിലെത്തിയിരുന്നു. പടയണി കലാ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ മോഹനൻ ആശാൻ ഇപ്പോൾ നാട്ടിൽ പൊതുപ്രവർത്തനത്തിലും സജീവ സാന്നിദ്ധ്യമാണ്. ഗീത പ്രഭാഷകയാണ്. രണ്ട് വർഷമായി ബാലഗോകുലത്തിന്റെ ക്ലാസുകൾക്കും ഇവരെത്തും.എഴുമറ്റൂർ പനമറ്റത്തുകാവ് ദേവീക്ഷേത്രം പടയണി ചടങ്ങുകളിലും ഈ കുടുംബത്തിന് അഭേദ്യമായ ബന്ധമുണ്ട്.