 
ചെങ്ങന്നൂർ: അരീക്കര പത്തിശ്ശേരിൽ ശിവക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു . ചിങ്ങപ്പുലരിയിൽ ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് മേൽശാന്തി രാജീവ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു . നിറപുത്തരി പൂജകൾക്കുള്ള നെൽക്കതിർ തിരുവല്ല മഞ്ഞാടി പത്തിശ്ശേരിൽ ശിവഭക്തസമിതിയാണ് ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിച്ചത്. പത്തിശ്ശേരിൽ ക്ഷേത്രം പ്രസിഡന്റ് ജയപ്രകാശ് തൊട്ടാവാടി, സെക്രട്ടറി ശശീന്ദ്രൻ കിടങ്ങിൽ, ട്രഷറർ വി .വിനോദ്, കമ്മിറ്റി അംഗങ്ങളായ ജയപ്രകാശ് സാധുപുരം, ബാലചന്ദ്രൻ രാജേന്ദ്രൻ, രാധാകൃഷ്ണൻ, സുഗതൻ, രമേശ് ബാബു, സുധാകരൻ, ദിനേശ്, അജി മുരളി, സുജ എന്നിവർ ചേർന്ന് സ്വീകരിച്ചു. മഞ്ഞാടിയിൽ നിന്ന് സദാനന്ദൻ, പ്രസാദ്, ബാലൻ, ആനന്ദൻ, ഭാസ്കരൻ, പ്രകാശ്, പുത്രൻ , അനിൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നെൽക്കതിർ ക്ഷേത്രത്തിൽ എത്തിച്ചത്.