1
എഴുമറ്റൂർ പഞ്ചായത്തിൽ നടന്ന കർഷക ദിനാചരണ ദിനത്തിൽപാറയിൽ കുഞ്ഞു കുട്ടനെ എംഎൽഎ അഡ്വ.പ്രമോദ് നാരായണൻ ആദരിക്കുന്നു

മല്ലപ്പള്ളി : കർഷക ദിനാചരണത്തോട് അനുബന്ധിച്ച് പാറയിൽ വീട്ടിൽ കുഞ്ഞുകുട്ടനെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ആദരിച്ചു.

രണ്ടര ഏക്കർ പാട്ടഭൂമിയിൽ ജൈവ പച്ചക്കറി കൃഷി നടത്തുന്ന കുഞ്ഞുകുട്ടനെക്കുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. തുടർന്നാണ് ആദരിക്കാൻ തീരുമാനിച്ചത്.