ഇളമണ്ണൂർ : പൂതങ്കര ജി.പി.എം യു.പി സ്കൂളിൽ 'കർക്കിടകത്തിന്റെ കഞ്ഞി' എന്ന പേരിൽ കർക്കിടക കഞ്ഞിയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ആയുർവേദ വിധിപ്രകാരമുള്ള കർക്കടകക്കഞ്ഞി സ്കൂളിൽ തയാറാക്കി കുട്ടികൾക്ക് നൽകുകയും ചെയ്തു. ഏനാദിമംഗലം ഗവർമെന്റ് ആയുർവേദ ആശുപത്രിയിലെ ഡോ.രേഷ്മ ക്ലാസ് നയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ആർ.രാജലക്ഷ്മി അദ്ധ്യക്ഷതവഹിച്ചു. ചടങ്ങിൽ ജി.രാജീവ്,​ ജയകുമാരി.സി.എൽ,​ സാബു.സി.ജി എന്നിവർ സംസാരിച്ചു.