കോന്നി: എസ്‌.എൻ.ഡി.പി. യോഗം പത്തനംതിട്ട യൂണിയന്റെ പത്തനംതിട്ട മേഖലയിലെ 80 മുട്ടത്തുകോണം, 89 ചെന്നീർക്കര , 1143 പ്രക്കാനം, 84 ഓമല്ലൂർ , 311 വയൽവടക്ക്, 86 പത്തനംതിട്ട ടൗൺ. 2942 പത്തനംതിട്ട ടൗൺ എ, 4541 പത്തനംതിട്ട ടൗൺ ബി, 952 ഇടപരിയാരം, 580 പരിയാരം കിഴക്ക്, 461 കടമ്മനിട്ട, 425 മേക്കൊഴുർ ശാഖകളിലെ ഭരണ സമിതി അംഗങ്ങളുടെയും പോഷക സംഘടന ഭാരവാഹികളുടെയും മേഖല പ്രവർത്തക യോഗം 20 ന് രാവിലെ 10 ന് 2942 നമ്പർ പത്തനംതിട്ട ടൗൺ എ ശാഖാ ഹാളിൽ നടക്കും. യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്യും. എസ്‌ .എൻ.ഡി.പി യോഗം കൗൺസിലർ ടി.പി. മന്മഥൻ പ്രഭാഷണം നടത്തും.