പ്രമാടം : ഇളകൊള്ളൂർ പടിഞ്ഞാറ് മഹേശ്വരവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. യൂണിയൻ സെക്രട്ടറി വി.ആർ.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് പി.കെ. സദാശിവൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി.കൃഷ്ണകുമാർ, ട്രഷറർ മണിയൻവി.നായർ,സിന്ധു ശ്രീകുമാർ, അനിതാകുമാരി, പി.കെ.സുരേഷ് കുമാർ, പ്രസാദ് പൊന്തംപ്ളാക്കൽ, രാജഗോപാലൻനായർ, ശ്രീകുമാർ തോട്ടുവേലിൽ, യശോധരൻ നായർ മങ്ങാട്ട് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.കെ. ശിവദാസൻ നായർ (പ്രസിഡന്റ്),എൻ.കെ.സന്തോഷ് (വൈസ് പ്രസിഡന്റ്), മണിയൻ . വി.നായർ മാളിയേക്കൽ (സെക്രട്ടറി),വിനോദ് കുമാർ (ജോയിന്റ് സെക്രട്ടറി), ശ്രീകുമാർ വാലിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.