vallikkodu

വള്ളിക്കോട് : വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകദിനം ആചരിച്ചു. പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കുന്നതിനൊപ്പം കാർഷിക സെമിനാറും കൃഷിദർശൻ വിളംബര ജാഥയും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ രഞ്ജിത് കുമാർ സ്വാഗതം പറഞ്ഞു. ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, കർഷകർ, പാടശേഖര സമിതി പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.