first

പെരിങ്ങനാട് : തൃശ്ചേന്ദമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വിജയോത്സവം 2022 ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജി.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ സുശീല കുഞ്ഞമ്മക്കുറുപ്പ്, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ പി.ബി.ബാബു, വാർഡ്‌ മെമ്പർ ആശ ഷാജി തുടങ്ങിയവർ പങ്കെടുത്തു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ വിജയികളായ കുട്ടികളെയും സ്പോർട്സ് ഗെയിംസ് മേഖലയിൽ അഭിമാനമായ കുട്ടികളെയും എസ്.പി.സി യൂണിറ്റ് ഡ്രിൽ ഇൻസ്ട്രക്ടർ ആർ.അമലിനെയും ആദരിച്ചു.