പള്ളിക്കൽ : പള്ളിക്കൽ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി മണ്ണ് ഖനനം ചെയ്ത് കടത്താൻ ശ്രമിച്ച ടിപ്പർലോറിയും മണ്ണുമാന്തിയും പിടികൂടി. ഇളമ്പള്ളി മാർത്തോമാ ചർച്ചിന് സമീപത്തു നിന്ന് പാസില്ലാതെ മണ്ണെടുത്തിരുന്ന വാഹനങ്ങളാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പള്ളിക്കൽ വില്ലജ് ഓഫീസർ സന്തോഷ് കുമാർ സ്പെഷ്യൽ വില്ലേജ് ഓഫീസർ സുനിൽ ബേബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത് . വാഹനങ്ങൾ പൊലീസിലേൽപ്പിച്ചു.