മല്ലപ്പള്ളി : ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങലിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്ര നടുഭാഗം ഈശ്വരവിലാസം ഭജന മന്ദിരത്തിൽ നിന്നും ,പുത്തൂർ പടി ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും വൈകിട്ട് 4 ന് ആരംഭിച്ചു. മഹാശോഭാ യാത്ര 5 ന്കോട്ടങ്ങൽഭദ്രകാളി ക്ഷേത്രത്തിൽ സമാപിച്ചു.

ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ എഴുമറ്റൂരിൽ നടന്ന ശോഭായാത്ര മൂന്നുമണിക്ക് കാരമലമലക്കോട്ടക്കാവിൽ നിന്നും, ഇരുമ്പുകുഴി ഈശ്വരിപുരത്തു നിന്നും ആരംഭിച്ചു. 4 ന്എഴുമറ്റൂർ വായനശാല ജംഗ്ഷനിൽ സംഗമിച്ച് 5 ന് ഏലാം മഹാദേവർ ക്ഷേത്രം വഴി കണ്ണച്ചതേവർ ക്ഷേത്രത്തിൽ സമാപിച്ചു.

മല്ലപ്പള്ളി ടൗണിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നാലിന് ആരംഭിച്ച ശോഭായാത്ര മുരണി, പൗവത്തിൽ പടി, കീഴ് വായ്പൂര്, കൈപ്പറ്റ ,മൂശാരികവല വഴി മല്ലപ്പള്ളി ഗുരുദേവ ക്ഷേത്രത്തിൽ സംഗമിച്ച് തിരുമാലിട മഹാദേവ ക്ഷേത്രത്തിൽ സമാപിച്ചു

തൃച്ചേപ്പുറം ശങ്കരനാരായണ മഹാദേവ ക്ഷേത്രത്തിൽ നടന്ന ശോഭായാത്ര പെരുമ്പാറയിൽ സംഗമിച്ച് ക്ഷേത്രത്തിൽ സമാപിച്ചു.