19-kadakkad-glps
കർഷക ദിനത്തിന്റെ ഭാഗമായി കടയ്ക്കാട് ഗവ. എൽ. പി. എസിലെ കുട്ടികൾ കൃഷി ഭവൻ സന്ദർശിച്ചപ്പോൾ

പന്തളം : കർഷക ദിനത്തിന്റെ ഭാഗമായി കടയ്ക്കാട് ഗവ.എൽ.പിഎസിലെ കുട്ടികൾ കൃഷി ഭവൻ സന്ദർശിച്ചു.എച്ച്. എം.നജീന വി എച്ച്,അദ്ധ്യാപകരായ ഹനീഫ്, റമീന ബി,ഷെറീന എ.ഷീബ എസ് എന്നിവർ നേതൃത്വം നൽകി. കൃഷിദർശൻ പദ്ധതിയുടെ ഭാഗമായി നടന്ന വിളംബരഘോഷയാത്രയിൽ കുട്ടികൾ കർഷകരുടെ വേഷത്തിൽ പങ്കെടുത്തു. തുടർന്ന് കരിമ്പ് വിത്തുല്പാദന കേന്ദ്രം സന്ദർശിച്ചു. കരിമ്പ് കൃഷിയെ കുറിച്ചു വിശദമായ ക്ലാസ് കൃഷി ഓഫീസർ വിമൽ കുമാർ എൻ.എസ് നയിച്ചു. കൃഷി അസിസ്റ്റന്റ് ശ്രീവല്ലിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരും കുട്ടികളും വിവിധ കൃഷികളും ശർക്കര ഉൽപ്പാദനവും നിരീക്ഷിച്ചു.