പന്തളം : പന്തളം പത്തനംതിട്ട റോഡിൽ തലയനാട് ജംഗ്ഷനിലെ തോടിന് കൈവരികൾ ഇല്ലാത്തത് അപകടം ക്ഷണിച്ചുവരുത്തുന്നു. മാവര പുഞ്ചയിൽ നിന്നും ആരംഭിച്ച കടയ്ക്കാട് തലയനാട് ജംഗ്ഷൻ വഴി കുറുന്തോട്ടയും തോട്ടിലേക്ക് ഒഴുകുന്ന പ്രധാന തോടിന്റെ ഭാഗത്താണ് കൈവരികൾ ഇല്ലാ​ത്തത്. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നറോഡിൽ കലുങ്ക് അപകടാവസ്ഥയിലായിട്ട് നാളുകളായി. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ അപകടത്തിൽ പ്പെടാനുള്ള സാദ്ധ്യത ഏറെയാണ്.കലുങ്ക് പുനർ നിർമ്മിച്ച കൈവരികൾ സ്ഥാപിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമാണ്.