 
ചെന്നീർക്കര: ചെന്നീർക്കര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസിന്റെ അദ്ധ്യക്ഷതയിൽ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. കൃഷി ഒാഫീസർ രാജി എം.ആർ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഭിലാഷ് വിശ്വനാഥ്, കല അജിത്ത്, അജി അലക്സ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി അജിത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാമചന്ദ്രൻ നായർ, റൂബി ജോൺ, കെ.കെ. ശശി, കെ.ആർ. ശ്രീകുമാർ, സജി ജോൺ, നീതു രാജൻ, ബിന്ദു ടി .ചാക്കോ, ലീല കേശവൻ, രാജേഷ് കുമാർ, മധു എം.ആർ, അന്നമ്മ ജിജി, മഞ്ജുഷ.എൽ, സി. ഡി. എസ്. ചെയർപെഴ്സൺ മായ മധു, ഓമന രവി, ചെന്നീർക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മണിലാൽ എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്തിലെ 14 കർഷകരെയും 2 വിദ്യാർത്ഥി കർഷകരെയും ആദരിച്ചു..