p

പത്തനംതിട്ട: എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രനെതിരായ പീഡനക്കേസിലെ കോടതി ഉത്തരവ് സ്ത്രീവിരുദ്ധമാണെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു.കോടതി വിധികളെ പൊതുസമൂഹം പ്രതീക്ഷയോടെയാണ് നോക്കുന്നത്.പരാതി ഉന്നയിച്ച സ്ത്രീയുടെ വേഷം പ്രകോപനപരമാണെന്ന കോടതിയു‌ടെ വിലയിരുത്തൽ നിർഭാഗ്യകരമാണെന്നും പ്രതീക്ഷിച്ചതല്ലെന്നും മന്ത്രി പറഞ്ഞു.

കോ​ട​തി​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​ഞെ​ട്ടി​ക്കു​ന്ന​ത്:​വി.​ഡി.​സ​തീ​ശൻ

തി​രു​വ​ന​ന്ത​പു​രം​:​ ​സി​വി​ക് ​ച​ന്ദ്ര​ൻ​ ​കേ​സി​ൽ​ ​കോ​ട​തി​യു​ടെ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.
നീ​തി​ ​കൊ​ടു​ക്കേ​ണ്ട​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ഇ​ങ്ങ​നെ​ ​ചെ​യ്താ​ൽ​ ​മ​നു​ഷ്യ​ർ​ ​എ​വി​ടേ​ക്ക് ​പോ​കും.​പ​ട്ടി​ക​ജാ​തി​ ​വി​ഭാ​ഗ​ങ്ങ​ളെ​ ​സം​ര​ക്ഷി​ക്കു​ന്ന​തി​നും​ ​അ​തി​ക്ര​മ​ങ്ങ​ൾ​ ​ത​ട​യു​ന്ന​തി​നു​മാ​യി​ ​പാ​ർ​ല​മെ​ന്റ് ​പാ​സാ​ക്കി​യ​ ​ഗൗ​ര​വ​ത​ര​മാ​യ​ ​നി​യ​മ​ത്തെ​ ​ജു​ഡീ​ഷ്യ​റി​ ​ച​വി​ട്ടി​ ​അ​ര​യ്ക്കു​ന്ന​ ​കാ​ഴ്ച​യാ​ണ് ​ക​ണ്ട​ത്.​ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ​ ​പ​രാ​മ​ർ​ശ​ത്തി​ൽ​ ​ഹൈ​ക്കോ​ട​തി​ ​ഇ​ട​പെ​ടു​മെ​ന്നാ​ണ് ​പ്ര​ത്യാ​ശി​ക്കു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ചേ​ർ​ത്തു.

അ​ഭി​മാ​നി​ക്കാ​വു​ന്ന​ ​വി​ധി​യെ​ന്ന്
കാ​ന്ത​പു​രം​ ​സു​ന്നി​ ​വി​ഭാ​ഗം

കോ​ഴി​ക്കോ​ട്:​ ​എ​ഴു​ത്തു​കാ​ര​ൻ​ ​സി​വി​ക് ​ച​ന്ദ്ര​നെ​തി​രാ​യ​ ​പീ​ഡ​ന​ക്കേ​സി​ൽ​ ​പ​രാ​തി​ക്കാ​രി​ക്കെ​തി​രാ​യ​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​യു​ടെ​ ​പ​രാ​മ​ർ​ശം​ ​നാ​ണ​വും​ ​മാ​ന​വും​ ​ഉ​ളു​പ്പു​മു​ള്ള​വ​ർ​ക്ക് ​അ​ഭി​മാ​ന​മു​ണ്ടാ​ക്കു​മെ​ന്ന് ​കാ​ന്ത​പു​രം​ ​സു​ന്നി​ ​വി​ഭാ​ഗം.​ ​കേ​ര​ള​ ​മു​സ്ളിം​ ​ജ​മാ​അ​ത്ത് ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​വ​ട​ശേ​രി​ ​ഹ​സ​ൻ​ ​മു​സ​‌​ല്യാ​രാ​ണ് ​'​ഔ​റ​ത്ത് ​മ​റ​ക്കാ​ൻ​ ​കോ​ട​തി​"​ ​എ​ന്ന​ ​ത​ല​ക്കെ​ട്ടോ​ടെ​ ​വി​ധി​യെ​ ​ഫേ​സ്ബു​ക്കി​ൽ​ ​ന്യാ​യീ​ക​രി​ച്ച​ത്.​ ​വി​കാ​ര​മു​ണ്ടാ​ക്കു​ന്ന​ ​വ​സ്ത്ര​ധാ​ര​ണം​ ​ലൈം​ഗി​കാ​തി​ക്ര​മ​ണം​ ​ക്ഷ​ണി​ച്ച് ​വ​രു​ത്തു​മെ​ന്ന​ ​കാ​ര്യം​ ​കോ​ട​തി​ ​മ​ന​സി​ലാ​ക്കി​യ​ത് ​ന​ല്ല​ ​കാ​ര്യ​മാ​ണെ​ന്നും​ ​വ​ട​ശേ​രി​ ​ഹ​സ​ൻ​ ​പ​റ​യു​ന്നു.