കോന്നി : കാർഷിക വികസന ബാങ്ക് വാർഷിക പൊതുയോഗവും അവാർഡ് വിതരണവും
നാളെ ഉച്ചയ്ക്ക് രണ്ടിന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. മികച്ച വിജയം നേടിയ ബാങ്ക് അംഗങ്ങളുടെ കുട്ടികൾക്ക് കാഷ് അവാർഡ് വിതരണം പത്തനംതിട്ട സഹകരണ ജോയിന്റ് രജിസ്ട്രാർ എം.പി ഹിരൺ നിർവഹിക്കും. നല്ല വായ്പക്കാരിൽ നിന്ന് നറുക്കിട്ടെടുത്ത ഓരോ വായ്പക്കാരെ ആദരിച്ച് കാഷ് അവാർഡ് നൽകും. പ്രതിസന്ധി കൾ ഉണ്ടായിട്ടും 2021-22 വർഷം ബാങ്ക് ഒരു കോടി രൂപ പ്രവർത്തന ലാഭം ഉണ്ടാക്കിയതായി പ്രസിഡന്റ്‌ എസ്.വി പ്രസന്നകുമാർ അറിയിച്ചു.