പത്തനംതിട്ട: നഗരത്തിൽ മേലേ വെട്ടിപ്രം ഭാഗത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും പരിഹാരമില്ല. തൈക്കാവ് സ്കൂളിലേക്കുള്ള റോഡിലെ പൈപ്പാണ് പൊട്ടിയത്. അടുത്തിടെയാണ് ഇവിടെ പുതിയ പൈപ്പിട്ടത്. പുലർച്ചെ പമ്പ് ചെയ്യുമ്പോൾ ഇൗ ഭാഗത്ത് വലിയ തോതിൽ വെള്ളം ചോർന്ന് റോഡിലൂടെ ഒഴുകുകയാണ്. ഇതുകാരണം ഉയർന്ന പ്രദേശത്തെ നൂറോളം വീടുകളിലേക്ക് വെള്ളം എത്തുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പത്തനംതിട്ട വാട്ടർ അതോറിറ്റി ഒാഫീസിലും ടോൾ ഫ്രീ നമ്പരിലും പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ വാട്ടർ അതോറിറ്റി ഒാഫീസ് ഉപരോധിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.