റാന്നി : അമ്പാടി കണ്ണൻമാരുടെയും ഗോപികമാരുടേയും അകമ്പടിയോടുകൂടിയ മഹാശോഭായാത്ര മലയോരത്തെ വർണ്ണഭൂമിയാക്കി. റാന്നിയുടെ വിവിധ ഗ്രാമങ്ങളിൽ നിന്ന് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭായാത്രകൾ ആരംഭി​ച്ച് ഭഗവതികുന്ന് ക്ഷേത്ര ഗോപുരത്തിനുമുന്നിൽ സംഗമിച്ചു. തുടർന്ന് അവിടെ നിന്ന് നാലുമണിയോടെ മഹാശോഭായാത്രയായി റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് നീങ്ങി​. കൃഷ്ണവേഷങ്ങൾ താളമേളങ്ങൾ മുത്തുക്കുടകൾ കൃഷ്ണകഥകളുമായി ബന്ധപ്പെട്ട നിശ്ചലദൃശ്യങ്ങൾ എന്നിവ ശോഭായാത്രയ്ക്ക് മിഴിവേകി.