m

റാന്നി: റാന്നി റാഫ മെഡ്കെയർ ഹോസ്പിറ്റലിന്റെയും ഹോസ്പിറ്റൽ മിനിസ്ട്രിസ് ഒഫ് ഇന്ത്യയുടെയും അത്തിക്കയം ബ്രാദേഴ്സ് വാട്ട്സാപ്പ് കൂട്ടായ്മയുടെയും സംയുക്ത ആഭിമുഖ്യത്തിലുള്ള സൗജന്യ രോഗനിർണയ ക്യാമ്പും ബോധവത്കരണ സെമിനാറും ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ അത്തിക്കയം അറയ്ക്കമൺ എ.എം ജോസഫ് ഹാളിൽ നടക്കും. നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി ഉദ്ഘാടനം ചെയ്യും. 15 ദിവസത്തേക്കുള്ള മരുന്നുകൾക്ക് പുറമെ പ്രഷർ, ഷുഗർ,കൊളസ്‌ട്രോൾ, രക്തഗ്രൂപ് നിർണയം എന്നീ ടെസ്റ്റുകളും സൗജന്യമായിരിക്കും.