mmm

പത്തനംതിട്ട:ഭാരത് ജോഡോ യാത്രയുടെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനും ജില്ലാതല സ്വാഗത സംഘം രൂപീകരണത്തിനുമായി നാളെ ഉച്ചയ്ക്ക് 3ന് പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ ഡി.സി.സി നേതൃത്വത്തിൽ കൺവെൻഷൻ നടത്തുമെന്ന് ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന കൺവെൻഷൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. എം.പിമാർ, രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ, മുതിർന്ന നേതാക്കൾ, കെ.പി.സി.സി ഭാരവാഹികൾ എന്നിവർ പ്രസംഗിക്കും.