റാന്നി: റാന്നി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും അഭിനയ ശില്പശാലയും നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്സ് ഉദ്ഘാടനംചെയ്തു. പഴവങ്ങാടി പഞ്ചായത്ത് അംഗം ബിനിറ്റ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ റോസമ്മ ചാക്കോ മുഖ്യപ്രഭാഷണം നടത്തി.വിദ്യാരംഗം ഉപജില്ലാ കോഡിനേറ്റർ മിനി പി.ശ്രീധർ, റാന്നി ബി.പി.സി ഷാജി എ.സലാം,പഴവങ്ങാടി ഗവ.യു.പി സ്കൂൾ പ്രഥമാദ്ധ്യാപകൻ ഷാജി തോമസ്, എഫ്. അജിനി, പ്രിയംവദാ കുമാരി എന്നിവർ പ്രസംഗിച്ചു.