പത്തനംതിട്ട: ലിവർ ഫൗണ്ടേഷൻ ഒഫ് കേരള യൂണിറ്റിന്റെയും മൃതസഞ്ജീവനി ഓർഗനൈസേഷന്റെയും ആഭിമുഖ്യത്തിൽ അവയവ സ്വീകർത്താക്കളെയും ദാതാക്കളെയും അവരുടെ ബന്ധുക്കളെയും ഉൾപ്പെടുത്തി സ്‌നേഹസ്പർശം സംഗമം നാളെ ഉച്ചക്ക് 2 ന് പത്തനംതിട്ട മാർ യൗസേബിയോസ് പാലിയേറ്റീവ് കെയർ സെന്റർ ഹാളിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലിഫോക് ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു അദ്ധ്യക്ഷത വഹിക്കും . റവ . ബർസ്‌കീപ്പ റമ്പാൻ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. യോഗത്തിൽ അവയവ ദാനത്തെപ്പറ്റിയുള്ള ബോധവൽക്കരണവും ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്യും . കരൾദാനം ചെയ്തവരുടെ കുടുംബാംഗങ്ങളെ യോഗം ആദരിക്കും . ഫാ. ലിജു താമരക്കുടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. വാർത്താ സമ്മേളനത്തിൽ ഫാ. ബെസ്‌കീപ റമ്പാൻ, ഫാ. ലിജു രാജു താമരക്കുടി, അഡ്വ. കെ. പ്രകാശ് ബാബു, ഡോ. ജോർജ് വർഗീസ് കൊപ്പാറ, ഡോ. കെ. സോമൻ, ബിനു വർഗീസ് എന്നിവർ പങ്കെടുത്തു.