 
പത്തനംതിട്ട : ജില്ലയിലെ ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് അദ്ധ്യാപകർക്കുള്ള ഏകദിന ശിൽപശാല റീജണൽ ഡപ്യൂട്ടി ഡയറക്ടർ അശോക് കുമാർ ഉദ്ഘാടനം ചെയ്തു.കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കാൻ കരിയർ ഗൈഡുമാർക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ കോർഡിനേറ്റർ ഡോ.സുനിൽകുമാർ, സുനിത കുര്യൻ, സജയൻ ഓമല്ലൂർ, അനിഷ് കുമാർ, ഷൈജു, സിന്ധു എന്നിവർ സംസാരിച്ചു.