പന്തളം: നഗരസഭയുടെയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കുമെതിരെയുള്ള യു.ഡി.എഫ് വാഹനജാഥ ഇന്ന് നടക്കും. രാവിലെ 8.30 ന് ചേരിക്കലിൽ ആരംഭിച്ച് വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി വൈകിട്ട് 5ന് പന്തളം ജംഗ്ഷനിൽ സമാപിക്കും.

യു.ഡി.എഫ് സർക്കാർ പന്തളത്തിനു സമ്മാനിച്ച നഗരസഭ എൽ.ഡി എഫും ബി.ജെ.പിയും നടത്തിയ ഭരണത്തിലൂടെ തകർന്നതായി യു.ഡ‌ി.എഫ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഭരണം നടത്തുന്ന ബി.ജെ.പിയിലെ തമ്മിലടി മൂലം പന്തളത്ത് വികസന മുരടിപ്പു തുടരുകയാണ്. നിത്യോപയോഗ സാധനങ്ങളുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വില വർദ്ധനവിലൂടെ പൊതുജനങ്ങളുടെ കുടുംബ ബഡ്ജറ്റിനെ താളം തെറ്റിക്കുകയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ. പന്തളം ബൈപ്പാസ്, റവന്യു ടവർ, ആയിരം കോടിയുടെ കാർഷിക പാക്കേജ് പന്തളം ബ്രാന്റ് അരി. കുരമ്പാല- വലക്കടവ്- മുട്ടാർ റോഡ് നവീകരണം മുട്ടാർ നീർച്ചാൽ നവീകരണം എന്നിവ എം.എൽ.എ യുടെ പ്രഖ്യാപനത്തിൽ ഒതുങ്ങിയതായി യു.ഡി.എഫ് നഗരസഭാ ചെയർമാൻ എ.നൗഷാദ് റാവുത്തർ, നേതാക്കളായ ജി.രഘുനാഥ്, അഡ്വ.കെ.എസ്.ശിവകുമാർ. കെ.ആർ.രവി,ഷാജഹാൻ ,അഡ്വ.ഡി.എൻ. തൃദീപ്, പന്തളം മഹേഷ്, കെ.ആർ .വിജയകുമാർ, വേണുകുമാരൻ നായർ, പന്തളം വാഹിദ്, മനോജ് കുരമ്പാല. മഞ്ജു വിശ്വനാഥ്, ജി.അനിൽകുമാർ ,മാത്യു ശാമുവൽ, ജോൺ തുണ്ടിൽ എന്നിവർ പറഞ്ഞു.