20-sys
എസ് വൈ എസ് ജില്ലാ സാന്ത്വന കേന്ദ്രം പത്തനംതിട്ടയിൽ ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട: അവശത അനുഭവിക്കുന്നവർക്കും കിടപ്പുരോഗികൾക്കും വേണ്ടിയുള്ള സാന്ത്വന കേന്ദ്രം എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാടിന് സമർപ്പിച്ചു.ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു.
എസ്.വൈ.എസ് സംസ്ഥാന സാന്ത്വനം പ്രസിഡന്റ് ഡോ.അബ്ദുസലാം മുസ്‌ലിയാർ ദേവർശോല മുഖ്യപ്രഭാഷണം നടത്തി. കേരള മുസ്‌ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അഷ് റഫ് ഹാജി അലങ്കാർ അദ്ധ്യക്ഷത വഹിച്ചു. സലാഹുദ്ദീൻ മദനി,എ.പി.മുഹമ്മദ് അഷ്ഹർ, സയ്യിദ് ബാഫഖ്രുദ്ദീൻ ബുഖാരി,സുധീർ വഴിമുക്ക്, അബ്ദുസലാം സഖാഫി,എ എം ഇസ്മായിൽ,റിജിൻഷാ കോന്നി,കോയ പത്തനംതിട്ട എന്നിവർ പ്രസംഗിച്ചു.