കുരമ്പാല: എൻ. എസ്. എസ് നായക സഭയിലേക്കും പന്തളം യൂണിയൻ പ്രസിഡന്റായും വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പന്തളം ശിവൻകുട്ടിക്ക് കുരമ്പാല ഇടഭാഗം എൻ. എസ്. എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. കരയോഗം പ്രസിഡന്റ് പ്രൊഫ. കെ.കൃഷ്ണപിള്ള, തോപ്പിൽ കൃഷ്ണക്കുറുപ്പ് , സെക്രട്ടറി കിരൺ കുരമ്പാല, ആർ. വിജയക്കുറുപ്പ്, കെ.വിജയൻ നായർ, ആർ.മുരളീധരൻ നായർ, സരോജിനിയമ്മ എന്നിവർ പ്രസംഗിച്ചു.ചികിത്സാ സഹായവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്‌മെന്റും വിതരണം ചെയ്തു. വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ കരയോഗ അംഗങ്ങളായ ഡോ.ജി.കെ.നായർ, ഡോ.കെ.ആർ.കിരൺ, ഡോ.ജി.ശ്രീലക്ഷ്മി പിള്ള എന്നിവരെ അനുമോദിച്ചു.