 
തിരുവല്ല: ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് കർഷകരെ ആദരിച്ചു. മുൻസിപ്പൽ കൗൺസിലർ കൂടിയായ ലിജു എം.സഖറിയാ, സമദ്, മാമ്മൻ, വനിതാ കർഷക ജയിനമ്മ എന്നിവരെയാണ് കർഷകദിനത്തിൽ ആദരിച്ചത്.സമ്മേളനം കേരളകൗമുദി സീനിയർ പ്രതിനിധി സി.വി. ചന്ദ്രൻ ഉദ്ഘാടനംചെയ്തു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ഹണി മേരി മാത്യു അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. തിരുവല്ല ക്ലസ്‌റ്റർ കൺവീനർ ആർ. മണികണ്ഠൻ ക്ലാസെടുത്തു. വോളന്റിയർ ലീഡർമാരായ ജെസ്സി സ്റ്റിഫൻ, അഭിനന്ദ് സന്തോഷ് എന്നിവർ പ്രസംഗിച്ചു.