തിരുവല്ല: കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്റെ (ഐ.എൻ.ടി.യു.സി) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജലഭവനിൽ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ നടന്ന യോഗം ഡി.സി.സി സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സന്തോഷ്‌കുമാർ ബി, ജില്ലാ സെക്രട്ടറി അരുൺ പി.കെ, ജില്ലാ ട്രഷറർ രാജേഷ് ഡി, സംസ്ഥാന ഭാരവാഹികളായ കുര്യാക്കോസ് ജോസഫ്, റോബി ചാക്കോ എന്നിവർ പ്രസംഗിച്ചു.