 
പത്തനംതിട്ട : നിലയ്ക്കലിൽ ടോൾ പിരിക്കാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച്
പൊലീസ് ചെക്ക്‌പോസ്റ്റിനു സമീപമായി നടക്കുന്ന ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. ഷൈൻ ജി കുറുപ്പ്, പമ്പാവാലി മേഖലാ പ്രസിഡന്റ് ബിജു വി.കെ.,കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ, സുജൻ അട്ടത്തോട്, സന്തോഷ് കുമാർ, അരുൺ അനിരുദ്ധൻ, ശ്യാം, അനീഷ് നായർ, തുടങ്ങിയവർ പ്രസംഗിച്ചു.