ലോക കൊതുക് ദിനം
1897 ആഗസ്റ്റ് 20ന് ഡോ.റോണാൾഡ് റോസ്, പെൺകൊതുകുകൾ മനുഷ്യർക്കിടയിൽ മലേറിയ പരത്തുന്നു എന്ന് കണ്ടെത്തിയതിന്റെ സ്മരണയ്ക്കായാണ് ഈ ദിനത്തിന്റെ ആചരണം. 1930ൽ ആണ് ഈ ദിനാചരണത്തിന് തുടക്കമിട്ടത്.

രാജീവ് ഗാന്ധി അക്ഷയ ഊർജ്ജ ദിനം
ഇന്ത്യ 2004 മുതൽ എല്ലാ വർഷവും ആഗസ്റ്റ് 20ന് ലോക അക്ഷയ് ഊർജ്ജദിനമായി ആഘോഷിക്കുന്നുണ്ട്. മനുഷ്യരെ സുസ്ഥിര ഊർജ്ജം ഉപയോഗിക്കുന്ന തരത്തിലേക്ക് മാറ്റാനുള്ള ശ്രമമാണ് അക്ഷയ ഊർജ്ജ ദിവസ്.

സദ്ഭാവന ദിവസ്
1992ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജീവ് ഗാന്ധി സദ്ഭാവന പുരസ്‌കാരം ഏർപ്പെടുത്തി.ആവർഷം മുതൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മ വാർഷികത്തോടനുബന്ധിച്ച് എല്ലാ വർഷവും ഇന്ത്യ ആഗസ്റ്റ് 20 സദ്ഭാവനാ ദിവസമായി ആചരിക്കുന്നു.

ഹംഗറി
ഹംഗറി മദ്ധ്യ യൂറോപ്യൻ രാജ്യമാണ്. ബുഡാപെസ്റ്റാണ് ഹംഗറിയുടെ തലസ്ഥാനം. 1918 ആഗസ്റ്റ് 20ന് ഹംഗറി സ്വതന്ത്ര റിപ്പബ്‌ളിക്കായി.